മലയാളത്തിലെ ആദ്യ വിദ്യാരംഗം ബ് ളോഗായ ആനമങ്ങാട് ജി.എച്ച്.എസ്.എസ്. വിദ്യാരംഗം ബ്ലോഗി ന്റെ ഉദ്ഘാടനം ഐ.ടി.@ സ്കൂൾ
മാസ്റ്റർ ട്രയിനർ ശ്രീ.വേണുഗോപാൽ നിർവ്വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രശസ്ത സോപാനസംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ സി.എം.ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ കെ.എം. കൃഷ്ണൻ,എസ്.ആർ.ജി. കൺ വീനർ ശ്രീ കെ. സി .ചന്ദ്രൻ, ശ്രീമതി എം.അമ്മിണി എന്നിവർ ആശംസകളർപ്പിച്ചു. വിദ്യാരംഗം ചെയർമാൻ ശ്രീ സതീഷ് മലപ്പുറം സ്വാഗതവും കൺ വീനർ ശ്രീ സന്ദീപ് രാജ് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവു മുണ്ടായി.
Subscribe to:
Post Comments (Atom)

1 comment:
http://vidyaarangam.blogspot.in/
Post a Comment